
മുളക്കുഴ :രഞ്ജിനി വായനശാലയും രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി റിപ്പബ്ലിക് ദിനം ആചരിച്ചു . ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി ഷാജ്‌ലാൽ ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടറിന്റെ പ്രവർത്തനം ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹനൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു . രമാമോഹൻ , മഞ്ജു പി ജി , റ്റി എ മോഹനനാചാരി ,രഞ്ജിനി സിന്ധു ബിനു എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |