
പത്തനംതിട്ട: നഗരസഭ 24-ാം വാർഡിലെ പോപ്പുലർപടി റോഡിന്റെ നിർമ്മാണം തുടങ്ങി. കണ്ണങ്കര - കല്ലറകടവ് റോഡിൽ നിന്ന് ശിൽപ്പ റോഡിലേക്ക് ഇറങ്ങുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.
. കൗൺസിലർ അഡ്വ.എ. സുരേഷ് കുമാർ വാർഡിൽ ലഭിക്കുന്ന പദ്ധതി തുകയ്ക്ക് പുറമേ 5.4ലക്ഷം രൂപ കൂടി അനുവദിപ്പിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്യിപ്പിച്ചത് . 20 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമാണ് റോഡിനുള്ളത്. ഈറോഡ് ഭാവിയിൽ ശില്പ റോഡുമായി ബന്ധിപ്പിച്ച് വലഞ്ചുഴി റോഡിലേക്ക് ഇറങ്ങുന്ന തരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായും സുരേഷ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |