SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

കൂട്ടുമോ താങ്ങുവില ?​, പ്രതീക്ഷയോടെ റബർ കർഷകർ

r

പത്തനംതിട്ട: കാലാവസ്ഥ അനുകൂലമായതോടെ ഇക്കുറി റബർ ടാപ്പിംഗ് നല്ല നിലയിലായിരുന്നു. പക്ഷേ, പ്രതീക്ഷിച്ച വില ലഭിക്കാത്തതിൽ കർഷകർ നിരാശയിലാണ്. വില കിലോഗ്രാമിന് 250 രൂപയ്ക്കടുത്ത് ലഭിക്കുമെന്നാണ് കരുതിയത്. 200ൽ എത്തിയില്ല. പകൽച്ചൂട് കൂടിയതോടെ റബർ ടാപ്പിംഗ് കുറഞ്ഞു. ഇപ്പോൾ കിട്ടുന്ന കറയുടെ കട്ടിയും കുറഞ്ഞു. മരത്തിന്റെ ഇല കൊഴിയൽ ആയതോടെ ഇനി അധികനാൾ ടാപ്പിംഗ് നടത്താനാകില്ല. ഇടവിട്ട് മഴ പെയ്താൽ മാത്രമേ ടാപ്പിംഗ് നടത്താനാകൂ.

ഇൗ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ബഡ്ജറ്റ് ശനിയാഴ്ച അവതരിപ്പിക്കുന്നത്, തുടർന്ന് സംസ്ഥാന ബഡ്ജറ്റു വരും. ബഡ്ജറ്റുകളിൽ റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞെങ്കിലും ഇന്ത്യൻ വിപണികളിൽ അതിന്റെ ഗുണം ലഭിക്കുന്നില്ല. ഇടനിലക്കാരും വൻകിട റബർ കമ്പനികളുമാണ് വില കൂട്ടാതെ വിപണിയിൽ കളിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമായത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ബോർഡ് നേരിട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാൽ വില താഴോട്ടു പോകില്ലെന്നാണ് സൂചന.

പക്ഷേ, ഉത്പാദന ചെലവു കഴിഞ്ഞ് കർഷകർക്ക് ലാഭ വരുമാനം നേരിയ തോതിൽ മാത്രമേ ലഭിക്കുന്നുള്ളൂ. വില ഇരുന്നൂറ് കടന്നാൽ കർഷകന് ആശ്വാസമാകും. അതിന് കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ താങ്ങുവില കൂട്ടണം.

പകുതി വരുമാനം തൊഴിലാളിക്ക്

ചെറുകിട റബർ ടാപ്പിംഗ് മേഖലയിൽ തൊഴിലാളി ക്ഷാമത്തിന് അറുതിയായത് വരുമാനം പങ്കി‌ടുന്നതു കൊണ്ടാണ്. ഒരു തോട്ടത്തിൽ നിന്ന് പത്ത് ഷീറ്റ് ലഭിച്ചാൽ അഞ്ചെണ്ണം തൊഴിലാളിക്ക് എന്നതാണ് കരാർ. ഉത്പാദന ചെലവിന്റെ നഷ്ടം സഹിച്ച് തോട്ടം ഉടമകൾ ഇതിനു തയ്യാറായത് മരങ്ങൾ നശിച്ചുപോകാതിരിക്കാനാണ്. വളം, മഴമറ തുടങ്ങിയ ചെലവുകൾ ഉടമകൾ തന്നെ വഹിക്കുകയാണ്.

# ജില്ലയിൽ 1.80ലക്ഷം കർഷകർ

കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിലാണ് കർഷകരുടെ പ്രതീക്ഷ. വരുമാനം ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ റബർ മേഖല തകർന്നടിയും.

കമലൻ, മല്ലശേരി റബർ ഉത്പാദക സംഘം പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL