
കോന്നി: കലഞ്ഞൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായ ആദിത്യൻ കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയത് സ്വന്തമായി നിർമ്മിച്ച വാഹനത്തിൽ. സോളാർ സംവിധാനത്തിലാണ് ഇൗ പരിസ്ഥിതി സൗഹൃദ വാഹനത്തിന്റെ പ്രവർത്തനം. സ്കൂളിൽ നടന്ന അസംബ്ലിയിൽ ആദിത്യൻ വാഹനത്തിന്റെ പ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു. പത്താം ക്ലാസ് ഭൗതിക ശാസ്ത്രത്തിലെ ഊർജ പരിപാലനം, വായു മലിനീകരണം തുടങ്ങിയ ആശയങ്ങളാണ് വാഹന നിർമ്മാണത്തിന് പ്രചോദനമായത്. ഊർജത്തിന്റെ വിവിധ രൂപങ്ങളെപ്പറ്റി ഭൗതിക ശാസ്ത്ര അദ്ധ്യാപകരായ മിനിധരനോടും ഗീതാ ദേവിയോടും നിർമ്മാണഘട്ടത്തിൽ സംശയങ്ങൾ ചോദിച്ചു . ക്ലാസിൽ പഠനത്തിൽ ശരാശരി ക്കാരനായ വിദ്യാർത്ഥിയുടെ പുകരഹിതവും ഇന്ധനച്ചെലവില്ലാത്തതുമായ നാലുചക്ര വാഹനം അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി, ബോഡിയും കവറിംഗും നിർമ്മിക്കാനിരിക്കുന്നതേയുള്ളു. കലഞ്ഞൂർ കല്ലറയത്ത് കണിയാൻ വിളയിൽ ജി.പ്രകാശിന്റെയും സരിതയുടെയും മകനാണ് പി. ആദിത്യൻ .
പത്തനംതിട്ട വെട്ടിപ്പുറത്ത് ടുവീലർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് പിതാവ് പ്രകാശ്. വാഹനത്തിന്റെ നിർമ്മാണത്തിന് പതിനായിരത്തോളം രൂപ ചെലവായി. സോളാർ പവർ ഇല്ലാത്തപ്പോൾ വാഹനം ഓടിക്കാൻ ആക്ടിവയുടെ എഞ്ചിൻ ഘടിപ്പിച്ചിട്ടുണ്ട്. 12 വാട്ട്സിന്റെ പോയിന്റ് അഞ്ച് ഒൻപത് ആമ്പിയറുള്ള രണ്ട് സോളാർ പാനലുകളാണ് സൗരോർജ ശേഖരണത്തിനായി വയ്ക്കുന്നത്. ഒപ്പം ഡി സി/എ സി സംവിധാനത്തിനുള്ള ഇൻവർട്ടറുമുണ്ട്.
ചെറുപ്രായത്തിൽ തന്നെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിക്കോപ്പുകൾ നിർമ്മിക്കുന്നതിൽ തല്പരനായിരുന്നു ആദിത്യൻ.
പി.സജീവ് ( അദ്ധ്യാപകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |