
ചെങ്ങന്നൂർ: പാണ്ടനാട് വെസ്റ്റ് നാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാ റെസിഡന്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഫോറം പ്രസിഡന്റ് എ ആർ മോഹന കുമാർ ദേശീയ പതാക ഉയർത്തി. തുടർന്ന് സംഘടനയുടെ പ്രവർത്തന പരിധിയിൽ വരുന്ന പാണ്ടനാട് 12,13 വാർഡുകളിലൂടെയുള്ള ആർ.കെ.വി നാക്കട റോഡ്, ചെങ്ങന്നൂർ- മാന്നാർ മെയിൻ ലോഡിന്റെ ലിങ്ക് റോഡായ കാടാ റോഡ് എന്നിവയുടെ വശങ്ങൾ വൃത്തിയാക്കി. വൈസ് പ്രസിഡന്റ് ഇ.കെ ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി സി.എം മുരളീധരൻ, ജോയിന്റ് സെക്രട്ടറി ടി.എസ് വർഗീസ്, ട്രഷറർ കെ.ആർ അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |