SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

അരുവാപ്പുലത്ത് കിട്ടും ഒന്നാന്തരം തേക്ക്

forest-

കോന്നി: തേക്കുതടി വാങ്ങാൻ വനംവകുപ്പിന്റെ അരുവാപ്പുലം തടി ഡിപ്പോയിലെത്തുന്നത് തമിഴ്നാട്ടിൽ നിന്നുൾപ്പടെ നിരവധിപേർ. ഇ -ലേലത്തിലൂടെയാണ് വില്പന. കോന്നി -അച്ചൻകോവിൽ റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഡിപ്പോയിലെ തടികൾ അട്ടിവച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി രണ്ട് ബി, മൂന്ന് ബി ഇനം തേക്കുതടികളാണ് വില്പനയ്ക്കുള്ളത്. സംസ്ഥാനത്തെ വനംവകുപ്പിന്റെ വലിയ തടി ഡിപ്പോകളിൽ ഒന്നാണിത്. പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് അരുവാപ്പുലം കൂടാതെയുള്ള പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള മറ്റ് ഡിപ്പോകൾ. മാസത്തിൽ ഇവിടെ രണ്ട് ലേലമുണ്ടാകും. വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ് നട്ട തേക്കുകളാണ് തീർത്തുവെട്ട് നടത്തി ഇവിടെ എത്തിക്കുന്നത്.

സംസ്ഥാനത്തെ ഏക കോപിക്സ് തേക്കുതോട്ടമായ കോന്നി വനം ഡിവിഷനിലെ ഉടുമ്പന്നൂർ കോപ്പിക്സ് തേക്കുതോട്ടത്തിൽ കഴിഞ്ഞവർഷം മുറിച്ച തടികളിൽ 60% വും എത്തിച്ചത് ഇവിടെയാണ്. ബാക്കിയുള്ള 40% തടികൾ വനംവകുപ്പിന്റെ സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിൽ എത്തിച്ചു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര, അടുകഴി തേക്കു പ്ലാന്റേഷനിൽ മുറിച്ച തടികൾ മുഴുവൻ ഇവിടെയാണ് എത്തിച്ചത്. കോന്നി , മണ്ണാറപ്പാറ, നടുവത്തുമുഴി റേഞ്ചുകളിലെ തടികളാണ് ഇവിടെ പ്രധാനമായും ലേലത്തിനായി എത്തുന്നത്. തേക്കുതടികൾ കൂടാതെ ഇരുൾ, തേമ്പാവ്, മരുതി, ഇലവ്, ഉറവ്, വെള്ളത്തടി എന്നിവയും ഇവിടെ നിന്ന് ലഭിക്കും. മുമ്പ് തടികൾ അട്ടിവച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവയ്ക്കുന്നത്. 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നുണ്ട്.

വേണം രേഖകൾ

വീട് നിർമ്മാണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, അഞ്ചുരൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് എന്നിവ സഹിതം എത്തിയാൽ പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് തടികൾ വാങ്ങാൻ കഴിയും. ഫോൺ: 0468 - 2247972, 0475 - 2222617

-

ഇവയും വാങ്ങാം

ഇരുൾ, തേമ്പാവ്, മരുതി, ഇലവ്, ഉറവ്, വെള്ളത്തടി

വില്പനയ്ക്കുള്ളത് 60 വർഷം മുമ്പ് നട്ട തേക്ക്

വനംവകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലാണ് ഡിപ്പോ പ്രവർത്തിക്കുന്നത്

ശശീന്ദ്രകുമാർ ( ഡിപ്പോ ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL