
കോന്നി: വന്യമൃഗങ്ങളിൽ നിന്ന് തോട്ടം വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. എൻ.എം.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബി.ഹർഷകുമാർ, പ്രൊഫ. മോഹൻകുമാർ, ജയകുമാർ, കെ.പി.വിജയൻ, കെ.പി.ശിവദാസ്, കെ.പി.മോഹൻ, മണികുമാർ ,പളനി സ്വാമി, സിന്ധു, സതി എന്നിവർ സംസാരിച്ചു. പൊലീസ് സ്റ്റേഷൻ പടിക്കൽ നിന്ന് ആരംഭിച്ച മാർച്ച് സെൻട്രൽ ജംഗ്ഷൻ ചുറ്റി ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |