SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

മെഡിക്കൽ കോളേജിൽ ഫോറന്‍സിക് ബ്ലോക്ക്

photo

കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജ് ഫോറൻസിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. വലിയ വികസന പ്രവർത്തനങ്ങളാണ് കോന്നി മെഡിക്കൽ കോളജിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഡ്വ.കെ യു ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് .പ്രേംകൃഷ്ണൻ, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, കോന്നി മെഡിക്കൽ കൊളജ് പ്രിൻസിപ്പൽ ഡോ. ആർ. എസ്. നിഷ, സൂപ്രണ്ട് ഡോ. എ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

2.09 കോടി രൂപയാണ് ഫോറൻസിക് ബ്ലോക്കിന്റെ നിർമ്മാണ ചെലവ്. ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമായ മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പൊലീസ് ഇൻക്വസ്റ്റ് റൂമുകൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള 10 കോൾഡ് ചേംബർ, പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ 167.33 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റൽ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവർത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. പീഡിയാട്രിക് ഐ.സി.യു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബർ റൂം, വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഡീൻ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാർത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാൻ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു.

------------------------

ചെലവ് 2.09 കോടി

കോൾഡ് ചേംബർ, പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL