SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

നവകേരള സദസ് : ഇനി തീർപ്പാക്കാൻ 264 പരാതികൾ മാത്രം

പത്തനംതിട്ട : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നടത്തിയ നവകേരള സദസ് ജില്ലയിൽ വിജയകരമായിരുന്നുവെന്ന് സൂചിപ്പിച്ച് കണക്കുകൾ. നവകേരള സദസിൽ ആകെ ലഭിച്ചത് 23610 നിവേദനങ്ങളാണ്. ഓൺലൈൻ പോർട്ടൽ വഴി 145 പരാതികളും ലഭിച്ചിരുന്നു. ആകെ 23755 പരാതികൾ. ഇവയിൽ 23491 പരാതികളും തീർപ്പാക്കിയതായാണ് കണക്കിൽപറയുന്നത്. 2023 ഡിസംബർ 16, 17 തീയതികളിലാണ് നവകേരള സദസ് ജില്ലയിൽ നടന്നത്.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർക്കുൾപ്പെടെ 20 മുതൽ 25 കൗണ്ടറുകൾ ഏർപ്പെടുത്തി നടത്തിയ വലിയൊരു സദസായിരുന്നു നവകേരള സദസ്. വീട് വയ്ക്കാനും മരം മുറിക്കാനും തുടങ്ങി വലിയ സാമ്പത്തിക തട്ടിപ്പുകളുടെ പരാതികൾ വരെ നവകേരള സദസിൽ എത്തിയിരുന്നു.

പരിഹരിക്കാൻ 264 പരാതികൾ

നവകേരള സദസിൽ എത്തിയതിൽ 264 പരാതികൾ മാത്രമാണ് പരിഹരിയ്ക്കാനുള്ളത്. അതാകട്ടെ പേരും വിലാസവും ഇല്ലാത്തവയും പൊലീസ് സ്റ്റേഷനുകളിൽ കേസ് നടക്കുന്നതുമായ പരാതികളാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക തട്ടിപ്പും പരിഹരിക്കാൻ കഴിയാത്ത പരാതിയിൽപ്പെടുന്നവയാണ്. വിവിധ വകുപ്പുകൾ ഇടപെടേണ്ട പരാതികളും ഇക്കൂട്ടത്തിലുണ്ട്.

ആകെ പരാതി : 23755

തീർപ്പാക്കിയത്ൾ : 23491

ബാക്കി : 264

മണ്ഡലം തിരിച്ചുള്ള കണക്ക് (പരാതികളും, തീർപ്പാക്കിയവയും, പേരും അഡ്രസും ഇല്ലാത്ത പരാതികളും ഇക്കൂട്ടത്തിലുണ്ട് )

തിരുവല്ല : 4815 - 4756

ആറന്മുള : 5427 - 5359

റാന്നി : 4079 - 4031

കോന്നി : 4584 - 4546

അടൂർ : 4850 - 4772

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL