SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

വടക്കടത്തുകാവ് നിലയ്ക്കൽ മുകൾ റോഡ് : ഗതിമുട്ടി, ഗതികെട്ട് നാട്ടുകാർ

chittani-jn

അടൂർ : പലയിടത്തും കുഴികൾ. പാലങ്ങളുടെയും കലുങ്കുകളുടെയും സമീപം റോഡ് ഇടിഞ്ഞുതാണു. ഐവർകാല പറക്കോട് റോഡിൽ വടക്കടത്തുകാവ് മുതൽ നിലയ്ക്കൽ മുകൾവരെയുള്ള റോഡിന്റെ സ്ഥിതിയാണിത്.

ഇരുചക്ര വാഹനങ്ങൾ കുഴികളിൽ നിന്ന് കുഴികളിലേക്ക് ചാടി നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ തട്ടുന്നതും വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. . കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വലിയ വാഹനങ്ങൾ മറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 7 കിലോമീറ്റർ ഭാഗമാണ് താറുമാറായത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പൊതുമരാമത്ത് മന്ത്രി റോഡ് പുനർ നിർമ്മിക്കാൻ 11കോടി അനുവദിച്ച് നടപടികൾ തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷം കരാറുകാരൻ പിൻവാങ്ങി .

15 വർഷം മുമ്പ് നിർമ്മിച്ച റോഡാണിത്. റോഡിന്റെ ഒരു ഭാഗത്തുകൂടി ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള മെത്തിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കാൻ കുഴികളെടുത്തത് യാത്ര കൂടുതൽ ദുഷ്‌കരമാക്കി.
അന്തിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടൂർ ദേവീ ക്ഷേത്രം, തുവയൂർ വടക്ക് എസ്.എൻ.ഡി.പി ഗുരുമന്ദിരം, ഹോമിയോ ആശുപത്രി, ആയൂർവേദ ആശുപത്രി, തുവയൂർ നോർത്ത് ഗവ.എൽ.പി, യു.പി സ്‌കൂളുകൾ, റേഷൻ കടകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഈ റോഡിന് സമീപത്തായി ഉള്ളത്. മാത്രമല്ല പത്തനംതിട്ട-കരുനാഗപ്പള്ളി, അടൂർ - കൊല്ലം, ശാസ്താംകോട്ട -അടൂർ, അടൂർ- മലനട ഭാഗങ്ങളിലേക്ക് ഈ റോഡിലൂടെ വേഗത്തിലെത്താം.
കെ.എസ്.ആർ.ടി.സി നാലും സ്വകര്യ ബസുകൾ എട്ടും സർവീസ് നടത്തിയിരുന്ന റോഡിൽ ഇപ്പോഴുള്ളത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും നാല് സ്വക്യാര്യ ബസുകളും ഉൾപ്പടെ ആറ് ബസുകൾ മാത്രമാണ്.

--------------------

7 കിലോമീറ്റർ ദൂരം

അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 11 കോടി

കരാറുകാരൻ പിൻവാങ്ങി

---------------

റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. നിത്യേന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പടെ നൂറു കണക്കിന് യാത്രക്കാരാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. യാത്രാ ദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കണം

മോഹനൻ

വ്യാപാരി

അന്തിച്ചിറ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL