
തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന എ.ജയശ്രീ , എൽ.അമ്പിളി, എസ്.ശോഭ, ബീനാ കല്യാൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഹയർസെക്കൻഡറി ഉപജില്ലാ മേധാവി വി.കെ അശോക് കുമാർ, പ്രിൻസിപ്പൽ എൻ. നവനീത കൃഷ്ണൻ, പ്രധാന അദ്ധ്യാപിക എസ് ലത, വാർഡ് കൗൺസിലർ അന്നമ്മ മത്തായി, ആർ. ജയകുമാർ, സീനിയർ അസിസ്റ്റന്റ് പ്രീതാ പരമേശ്വരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |