
ചെങ്ങന്നൂർ : സരസ് മേളയുടെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനം കേരളത്തിൽ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ വിഷയാവതരണം നടത്തി. എൻ.ആർ സോമൻപിള്ള സ്വാഗതം പറഞ്ഞു. ബി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജി.കൃഷ്ണകുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ.മധു, ടി. തിലകരാജ്, ബി.ഷാജിലാൽ, പുലിയൂർ ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ് ടി.ടി.ഷൈലജ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, അഡ്വ.എം.ശശികുമാർ, പ്രൊഫ. ബിജി ഏബ്രഹാം,ടി. കെ.സുഭാഷ്, ആതിര ഭാനു, ഗീത സദാനന്ദൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |