
പന്തളം : പന്തളം നഗരസഭാ പരിധിയിൽ അമൃത് 2 പദ്ധതിയുടെ ഭാഗമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ഡ്രോൺ സർവേ ആരംഭിച്ചു. നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ യു രമ്യ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രാജഗോപാൽ, അസിസ്റ്റന്റ് ടൗൺ പ്ലാനർ സുനിൽകുമാർ, നഗരസഭാ കൗൺസിലർമാരായ കെ.സീന ,സൗമ്യ സന്തോഷ് ,സൂര്യ .എസ്. നായർ, അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പി. കെ പുഷ്പലത, മഞ്ജുഷ സുമേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |