
പ്രമാടം : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.പി.എൽ താരം വിഷ്ണു വിനോദിനെ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ .നവനീത്, ആർ. രവി, സാജൻ കെ. വർഗീസ്, വാഴവിള അച്യുതൻ നായർ, പ്രമോദ് ഇളമൺ എന്നിവർ സംസാരിച്ചു.
ജില്ല ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുക്കുന്ന താരങ്ങൾക്കാണ് പരിശീലനം നൽകുന്നത്. നെറ്റ് പ്രാക്ടീസും ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |