SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

ഊട്ടുപാറ കെ.എസ്ആർടിസി സർക്കുലർ ബസ് സർവീസ് പുനരാരംഭിക്കണം

s

കോന്നി: കെഎസ്ആർടിസിയുടെ ഊട്ടുപാറ സർക്കുലർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രാ സൗകര്യങ്ങൾ പരിമിതമായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങൾക്ക് സൗകര്യപ്രദമായ ബസ് സർവീസ് കൊവിഡിന് ശേഷം നിലച്ചുപോവുകയായിരുന്നു. 35 വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിച്ച ബസ് സർവീസ് മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഏറെ സൗകര്യപ്രദമായിരുന്നു. എലിയറയ്ക്കൽ, വെൺമേലിപ്പടി, അരുവാപ്പുലം, ഊട്ടുപാറ, അക്കരക്കാല പടി, കല്ലേലി, മന്ദിരംപടി, തേക്കുതോട്ടംമുക്ക്, പുളിഞ്ചാണി തുടങ്ങിയ പ്രദേശങ്ങളിലൂടെ സർവീസ് നടത്തിയിരുന്ന സർക്കുലർ ബസ് സർവീസ് ഒരുകാലത്ത് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു.

അക്കാലത്ത് പത്തനംതിട്ടയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളുടെയും ഏക ആശ്രയമായിരുന്നു ഈ ബസ് സർവീസ്. ആദ്യ സമയത്ത് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പിന്നീട് കോന്നി കെഎസ്ആർടിസി ഡിപ്പോ ആരംഭിച്ചപ്പോൾ അവിടെനിന്നും സർവീസുകൾ ക്രമീകരിച്ചിരുന്നു. കോന്നിയിൽ നിന്നും ദിവസവും രാവിലെ 6:30 മുതൽ വൈകിട്ട് 6:30 വരെ 12 ട്രിപ്പുകളാണ് സർവീസ് നടത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസിന്റെ സൗകര്യമനുസരിച്ച് ദിവസം ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രം ക്രമീകരിക്കുന്നുമുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ ഗ്രാമീണ മേഖലയിൽ ഇന്നും യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. പടപ്പയ്ക്കൽ, പുളിഞ്ചാണി, കല്ലേലി, അതിരുങ്കൽ, രാധപ്പടി, കൊക്കാത്തോട്, ഒരേക്കർ, വയക്കര, അക്കരക്കാലപ്പടി, കല്ലേലി തോട്ടം, മുതുപേഴുങ്കൽ, മുറ്റാക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ പൊതുയാത്രാ സൗകര്യങ്ങൾ കുറവായതിനാൽ ബുദ്ധിമുട്ടുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതിയിലും കഴിഞ്ഞദിവസം കെഎസ്ആർടിസി ചീഫ് മാനേജിംഗ് ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ കോന്നിയിൽ ചേർന്ന യോഗത്തിലും കെഎസ്ആർടിസിയുടെ ഊട്ടുപാറ സർക്കുലർ ബസ് സർവീസ് ചർച്ചയായിരുന്നു.

ബസ് സർവീസ് പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണം: രേഷ്മ മറിയം റോയ് ( പ്രസിഡന്റ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL