
പത്തനംതിട്ട: കേരളത്തിലെ റേഷൻ സമ്പ്രദായം താറുമാറാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വിതരണം അവതാളത്തിലാക്കകയും ചെയ്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ജില്ലയിലെ 6 സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ ആറിന് രാവിലെ 10ന് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തുമന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽകിഴക്കുപുറം അറിയിച്ചു.
കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും, റാന്നിയിൽ കെ. ശിവദാസൻ നായരും പത്തനംതിട്ടയിൽ പി. മോഹൻരാജും മല്ലപ്പള്ളിയിൽ പന്തളം സുധാകരനും, തിരുവല്ലയിൽ എ. ഷംസുദ്ദീനും ഉദ്ഘാടനംചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |