
റാന്നി: 382ാം നമ്പർ ചെറുകുളഞ്ഞി എൻ.എസ്.എസ്.കരയോഗവും 1790ാം നമ്പർ വനിതാ സമാജവും ചേർന്ന് സംഘടിപ്പിച്ച കുടുംബ സംഗമം എൻ.എസ്.എസ്. റാന്നി യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ.കെ.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ജി.അനിൽകുമാർ,യൂണിയൻ മേഖലാ കൺവീനർ എം.വി.ഗോപാലകൃഷ്ണൻ നായർ,യൂണയൻ ഭരണസമിതി അംഗം ഭദ്രൻ കല്ലയ്ക്കൽ,വനിതാ യൂണിയൻ പ്രസഡന്റ് പി.എസ്.ആനന്ദാമ്മ,സെക്രട്ടറി വനജ ജി.നായർ,കരയോഗം സെക്രട്ടറി വി.ജി.ജയപ്രസാദ് വലിയകാലായിൽ,ട്രഷറർ കെ.എൻ.അശോക് കുമാർ,വനിതാ സമാജം പ്രസിഡന്റ് റ്റി.കെ.പങ്കജാക്ഷിയമ്മ,സെക്രട്ടറി ഗീതാകുമാരി എന്നിവർ സംസാരിച്ചു. ഡോ.ഡി.ഗംഗാദത്തൻ നായർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |