SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഹരിതടൂറിസം കേന്ദ്രമായി കോന്നി

d

കോന്നി: ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്‌സറി, തേൻസംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടിൽ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകർ കാട്ടിൽനിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളർത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങൾ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവഅജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികൾ, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ളശുചിമുറികൾ, ഡിസ്‌പോസിബിൾ വസ്തുക്കളുടെ നിരോധനം തുടങ്ങിയവപരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL