
അടൂർ :പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ശില്പശാല സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം ഗോപി അദ്ധ്യക്ഷത വഹിച്ചു. ചാതുർവർണ്ണ്യ വ്യവസ്ഥയും ഇന്ത്യൻ ജാതീയതയും എന്ന വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു അവതരിപ്പിച്ചു.
കോടതിവിധിയും സാമൂഹ്യ പ്രത്യാഘാ തവും എന്ന വിഷയത്തിൽ ഡോ.കെ.അഭയചന്ദ്രൻ സംസാരിച്ചു.പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം ബാബു കെ പത്മന ക്ളാസെടുത്തു. വണ്ടിത്തടം മധു ,സി എൻ രാജേഷ്, എ ആർ അജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |