
മല്ലപ്പള്ളി: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ആധാർ അധിഷ്ഠിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾ സ്വന്തമായും ഈ സേവ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അവരവരുടെ വാഹന നമ്പർ ആധാറിലേക്ക് പരിവാഹൻ സൈറ്റ് മുഖാന്തിരം അപ്ഡേറ്റ് ചെയ്യണം. അപ്രകാരം ലിങ്ക് ചെയ്യാൻ കഴിയാത്ത വാഹന ഉടമകൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിനായി ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ ഓഫീസിൽ പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുമെന്ന് മല്ലപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |