
റാന്നി അങ്ങാടി : കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവ കാർഷിക വിളകൾ നശിപ്പിക്കുന്നത് ഒഴിവാക്കാനായി ഇഞ്ചി, മഞ്ഞൾ കൃഷിയെ പ്രോത്സാഹിപ്പിച്ച് പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാനൂറോളം പേർക്ക് ഇഞ്ചി , മഞ്ഞൾ വിത്തുകൾ അങ്ങാടി കൃഷി ഭവനിൽ നിന്ന് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അംഗം ബിച്ചു ഐക്കാട്ടു മണ്ണിൽ, കൃഷി ഓഫീസർ ജിനി ജേക്കബ്, കൃഷി ഓഫീസ് ജീവനക്കാരാ യ ഹരികൃഷ്ണൻ, പി.കെ. ശ്രീജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |