SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 AM IST

വാര്യാപുരത്തെ നാട്ടുകാരി ലൈബ്രറിയുടെ കൂട്ടുകാരി

x

പത്തനംതിട്ട : വാര്യാപുരം വൈ.എം.എ ലൈബ്രറിയിലെ അക്ഷരങ്ങളുടെ കാവൽക്കാരിയും കൂട്ടുകാരിയുമാണ് അന്നമ്മ ജോർജ്. നാട്ടിൽ വായനയുടെ വെളിച്ചം പകർന്നതിൽ ഇൗ അറുപത്തഞ്ചുകാരിക്കും പങ്കുണ്ട്. 1997 ൽ 37 -ാം വയസിലാണ് അന്നമ്മ വാര്യാപുരം ലൈബ്രറിയിലെ ലൈബ്രറേറിയനാകുന്നത്. " ഇതുവരെയുള്ള ജീവിതം എന്ത് തന്നുവെന്ന് ചോദിച്ചാൽ ഞാൻ എന്റെ ഗ്രന്ഥപ്പുര കാണിച്ചുകൊടുക്കും. അനേകർക്ക് വായനയുടെ മായാലോകം കാട്ടിക്കൊടുക്കാൻ എനിക്ക് സാധിച്ചു. " അന്നമ്മ പറയുന്നു. ജീവിതത്തിൽ ഒറ്റയ്ക്കാക്കിപോയ നിരവധി പ്രതിസന്ധികളുണ്ട്. അപ്പോഴൊക്കെ തുണയായത് ഈ ലൈബ്രറിയും ഇവിടുത്തെ പുസ്തകങ്ങളുമാണ്. ലൈബ്രറേറിയനായി ജോലിക്ക് കയറുമ്പോൾ തുശ്ചമായ ശമ്പളമാണ് ലഭിച്ചിരുന്നത്. ഇടയ്ക്ക് തയ്യൽ ജോലിക്ക് പോകും. ഇപ്പോൾ പൂർണമായും പുസ്തകങ്ങളുടെ ലോകത്താണ്. വായിക്കാനാണ് ഇഷ്ടം. നിരവധി വിദ്യാർത്ഥികൾ ലൈബ്രറിയിൽ പുസ്തകങ്ങൾക്കായി എത്താറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നിരവധി കുട്ടികൾ വായനയിലൂടെ നേടിയ ജീവിത വിജയത്തിന് വഴികാട്ടിയാകാൻ സാധിച്ചിട്ടുണ്ടെന്ന് അന്നമ്മ പറയുന്നു.

പുസ്തക വിതരണം മാത്രമല്ല അന്നമ്മയുടെ ജോലി. കുട്ടികളേയും യുവാക്കളേയും മുതിർന്നവരേയും ഒരു കുടക്കീഴിലെത്തിച്ച് ലൈബ്രറി സംഘടിപ്പിക്കുന്ന പരിപാടികളിലും ഭാഗമാകും. വനിതാ വേദി, വയോജന വേദി, അക്ഷര വേദി എന്നിങ്ങനെയുള്ള വിവിധ കൂട്ടായ്മകൾ വൈ.എം.എ ലൈബ്രറിയിലുണ്ട്. .മക്കൾ: റജീന, റജി

നാടിന്റെ അക്ഷര വെളിച്ചം

വാര്യാപുരത്തിന്റെ അക്ഷരവെളിച്ചമാണ് വൈ.എം.എ ലൈബ്രറി.1968 ൽ ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ.ഡി കോശിയാണ് ലൈബ്രറി സ്ഥാപിച്ചത്. രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് പ്രവർത്തനം.

ഭാരവാഹികൾ- പ്രസിഡന്റ് :പി.എം ജോൺസൺ ,വൈസ് പ്രസിഡന്റ് : സാം സാമുവേൽ, സെക്രട്ടറി: ഫിലിപ്പ് മാത്യു, ജോയിന്റ് സെക്രട്ടറി : സാലമ്മ ബിജി വർഗീസ്‌

---------------

" വായന മരിച്ചെന്ന് പറയുന്നത് ശരിയല്ല. വായനയുടെ അനന്ത സാദ്ധ്യതകൾ വർദ്ധിക്കുകയാണ് ഇപ്പോൾ. എല്ലാ വർഷവും ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുത്ത് പുത്തനറിവുകൾ സ്വായത്തമാക്കാറുണ്ട്. നോവലുകളാണ് കൂടുതലും ആളുകൾ വായിക്കുന്നത്. പഠിക്കുന്ന കുട്ടികൾ ചരിത്ര പുസ്തകങ്ങൾ എടുക്കാൻ എത്താറുണ്ട്.

അന്നമ്മ ജോർജ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL