പത്തനംതിട്ട : പ്ലാനിംഗ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങാൻ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം നടത്താൻ ശ്രമം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം നടത്തണോ വേണ്ടയോ എന്നാണ് ഇപ്പോൾ ആലോചന . മാർച്ചിലോ ഏപ്രിലിലോ ഉദ്ഘാടനം നടത്താനാണ് പുതിയ തീരുമാനം.
കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം നടത്താൻ നീക്കമുണ്ടായെങ്കിലും നടന്നില്ല. അവസാനഘട്ട ഇലക്ട്രോണിക്സ് ജോലികൾ നടക്കുകയാണ്. ആറ് നിലകളിലായാണ് പ്ലാനിംഗ് ഓഫീസ് കെട്ടിടം. താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നുനിലകൾ ഓഫീസുകൾക്ക് ഉപയോഗിക്കും. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചേരുന്നതാണ് പ്ലാനിംഗ് വിഭാഗം. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.
തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നൽകി. അതോടെ നിർമ്മാണം വീണ്ടും നീളുകയായിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 11 കോടിയോളം ചെലവായി.
--------------
അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. മാർച്ചിലോ ഏപ്രിലിലോ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
പ്ലാനിംഗ് ഓഫീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |