
പത്തനംതിട്ട : തിരുവല്ല ബീവറേജ് കോർപ്പറേഷന്റെ തിരുവല്ല വെയർഹൗസിലെ ഡ്രൈവർമാർ പണിമുടക്കിലേക്ക്. വെയർഹൗസുകളിൽ നിന്ന് ബിയർ പാർലറുകളിലേക്കും ബാറുകളിലേക്കും 15 വർഷത്തോളമായി വിദേശമദ്യം എത്തിക്കുന്ന തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിൽ നടപടി സ്വീകരിച്ചതാണ് ബി.എം.എസ് നേതൃത്വത്തിൽ പണിമുടക്കിലേക്ക് നയിക്കുന്നത്. ബീവറേജ് വെയർഹൗസിലെ ഡ്രൈവർമാരുടെ തൊഴിൽ സംരക്ഷിക്കണമെന്നും ടെൻഡർ നടപടികളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ പ്രഡിഡന്റ് ഹരികുമാർ ചുട്ടിയിൽ ആവശ്യപ്പെട്ടു. യൂണിയൻ ജെനറൽ സെക്രട്ടറി എൻ.വി.പ്രമോദ് , ബി എം എസ് ജില്ലാ ഖജാൻജി അരുൺകുമാർ.ആർ, ജില്ലാ ഭാരവാഹികളായ കെ.എൻ.സതീഷ്‌കുമാർ, കെ.ജി.സുരേന്ദ്രൻ, ശ്യാംകുമാർ.എസ്, മണിയൻ പൊടിയാടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |