
കോഴഞ്ചേരി : ശാസ്ത്ര പുരോഗതി മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.സി.റ്റി.അരവിന്ദകുമാർ അഭിപ്രായപ്പെട്ടു. ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ജില്ലാതല ആഘോഷം, 'ശാസ്ത്ര 2025' കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഹരികൃഷ്ണൻ.പി മുഖ്യസന്ദേശം നൽകി. ലോക്കൽ മാനേജർ റവ.എബ്രഹാം തോമസ്, പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ്, ഐ ക്യു എ സി കോഓർഡിനേറ്റർ ഷൈനു കോശി, ഫെബു ജോർജ് മത്തായി, റ്റാനിയ തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |