
റാന്നി : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം, റാന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമവും കലാപരിപാടികളും നടത്തി. റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷനായി. കിറ്റ് വിതരണം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിർവഹിച്ചു. പാലിയേറ്റീവ് ടീം അംഗങ്ങളെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ സതീഷ് കെ പണിക്കർ, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, രമാദേവി, എം.കെ.രാജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |