
പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോർഡ് കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം 2025 സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. യുവജനക്ഷേമബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/ യുവ/ അവളിടം ക്ലബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് മത്സരത്തിൽ പങ്കെടുക്കാം. 15 ന് വൈകിട്ട് 5ന് മുമ്പ് പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ജില്ലായുവജന കേന്ദ്രത്തിൽ നൽകണം. വിവരങ്ങൾക്ക് ഫോൺ :0468 2231938, 9847545970.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |