SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

കിക്ക്‌ ബോക്‌സിംഗ് ദേശീയ ചാമ്പ്യൻഷിപ്പ്, അച്ഛനും മകളും വെള്ളിത്തിളക്കത്തിൽ

05-kick-boxing

അടൂർ : കോഴിക്കോട് നടന്ന കിക്ക്‌ ബോക്‌സിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി താരങ്ങളായിരിക്കുകയാണ് അടൂർ കൊന്നമങ്കര പന്തപ്ലാവിൽ പുത്തൻവീട്ടിൽ ആർ.ദിലീപ് കുമാറും മകൾ അക്ഷിതയും. 35 മുതൽ 45 വയസുവരെയുള്ളവർ മത്സരിക്കുന്ന കെ 1 ഇനത്തിലെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ ദിലീപ് വെള്ളിനേടിയപ്പോൾ, 6 മുതൽ 8 വയസു വരെയുള്ള കുട്ടികളുടെ കിക്ക് ലൈറ്റ് ഇനത്തിലെ മിനി 1 വിഭാഗത്തിലാണ് അക്ഷിതയുടെ നേട്ടം.

2023ൽ അടൂരിൽ ആരംഭിച്ച ഇന്റർനാഷണൽ അക്കാദമി ഓഫ് നിഞ്ച ആൻഡ് കിക്ക്‌ ബോക്‌സിംഗിൽ ഒന്നരവർഷം മുൻപ് മകളെ ചേർക്കാൻ എത്തിയ ദിലീപ്

ദിവസങ്ങൾക്കുള്ളിൽ മകൾക്കൊപ്പം പരിശീലനം തുടങ്ങുകയായിരുന്നു.

ജാപ്പനീസ് ആയോധനകലയായ നിഞ്ചയിലും ദിലീപും മകളും ഓറഞ്ച് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്. അക്കാദമി ഡയറക്ടർ കെ.രാജേഷ് , പരിശീലകൻ മനോജ് കുമാർ എന്നിവരാണ് ഇരുവരുടെയും ഗുരുക്കൻമാർ. അടൂർ വെള്ളകുളങ്ങര ആൾ സയിന്റസ് മാർത്തോമാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷിത. ദിലീപ് ടാറ്റ കൺസ്യൂമർ പ്രൊഡക്ടിൽ ടെറിട്ടറി സെയ്ൽസ് എക്‌സിക്യൂട്ടീവായി ജോലി നോക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL