SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

റോഡ് സഞ്ചാര യോഗ്യമാക്കണം

mylapra

മൈലപ്ര: കടമ്മനിട്ട, വല്യയന്തി, മേക്കൊഴൂർ പ്രദേശങ്ങളെ പത്തനംതിട്ട നഗരവുമായി ബന്ധിപ്പിക്കുന്ന മൈലപ്ര - കടമ്മനിട്ട റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. വശങ്ങളിൽ ശരിയായ കാനകളില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകുന്നത് റോഡ് തകരുന്നതിന് വേഗം കൂട്ടി. മൈലപ്ര മുതൽ കടമ്മനിട്ട വരെയുള്ള നാലു കിലോമീറ്റർ റോഡിന്റെ ഏറിയ ഭാഗവും വലിയ ഗർത്തങ്ങൾ രൂപപ്പെട്ട്, മെറ്റിലും മണലും ചിതറി കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. അടിയന്തര പ്രാധാന്യം നൽകി ഈ റോഡ് സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി കെ.സൈമൺ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL