അടൂർ : നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി കെ എസ് ആർ ടി സി ജംഗ്ഷനിലുള്ള ബസ് ബേയ്ക്കും ഓട്ടോറിക്ഷ സ്റ്റാൻഡിനും ഇടയിൽ ട്രാഫിക്ക് പൊലീസ് ഡിവൈഡർ സ്ഥാപിച്ചു. ഡിവൈഡർ സ്ഥാപിച്ചതോടെ അപകട സാദ്ധ്യത ഒഴിഞ്ഞു. കെ എസ് ആർ ടി സി ജംഗ്ഷന് മുന്നിൽ നിന്ന് പാലത്തിന് സമീപം വരെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിന്ന് ബസ്ബേയിലേക്ക് കയറാൻ ശ്രമിക്കുന്ന പ്രവണത ഇതോടെ ഒഴിവായി. ട്രാഫിക്ക് എസ് ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |