SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

veena

പത്തനംതിട്ട : കെ.കെ.നായർ ജില്ലാ സ്റ്റേഡിയ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം എന്നിവയുടെ നിർമ്മാണം നടക്കുന്നു. പൈലിംഗ് വർക്കുകൾ പുരോഗമിക്കുന്നു. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ വികസന കുതിപ്പിന് വേഗം കൂടും. കൃത്യമായ ഇടവേളകളിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയ്‌ക്കൊപ്പം സ്റ്റേഡിയത്തിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL