
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടുമുള്ള ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ എൻ.ടി.യു വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. പത്തൊമ്പത് ശതമാനം ഡി.എ കുടിശിക നിൽക്കുന്ന സമയത്ത് ഒരു ഗഡു ഡി.എ അനുവദിച്ചും പന്ത്രണ്ടാം ശമ്പള കമ്മിഷൻ പ്രഖ്യാപിക്കാതെയും ജീവനക്കാരെ പറ്റിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത ജില്ലാ അദ്ധ്യക്ഷൻ മനോജ് ബി.നായർ പറഞ്ഞു. ജില്ലാ സെക്രട്ടറി വിഭു നാരായൺ, സംസ്ഥാന സമിതി അംഗം സനൽകുമാർ, എസ്.സുധീഷ് , രതീഷ് ആർ.നായർ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |