SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

പി.ബി.സി.എ സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

flag

തിരുവല്ല : പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) സംസ്ഥാന സമ്മേളനത്തിന് തിരുവല്ലയിൽ കൊടിയുയർന്നു. കോട്ടയത്തുനിന്ന് സംസ്ഥാന സെക്രട്ടറി എം.എസ്.ഷാജി ജാഥാ ക്യാപ്ടനായി കൊണ്ടുവന്ന പതാക സ്വാഗതസംഘം ജനറൽകൺവീനർ ടി.വിനോദ് ഏറ്റുവാങ്ങി. ആലപ്പുഴയിൽ നിന്ന് പി ബി സി എ വൈസ് പ്രസിഡന്റ് പി.ജെ കുഞ്ഞപ്പൻ ക്യാപ്ടനായി കൊണ്ടുവന്ന പതാക സ്വാഗതസംഘം വൈസ് ചെയർമാൻ ഡി.മനോഹരൻ ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗറായ തിരുവല്ല മുൻസിപ്പൽ ഓപ്പൺ നഗരിയിൽ സ്വാഗതസംഘം ചെയർമാൻ രാജുഏബ്രഹാം പതാക ഉയർത്തി. ഇന്ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് സി.കെ.വേലായുധൻ പതാക ഉയർത്തുന്നതോടെ പ്രതിനിധിസമ്മേളനം ആരംഭിക്കും. പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണ മേഖലയിലെ വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ലോയേസ് യൂണിയന് അഖിലേന്ത്യാ സെക്രട്ടറി കെ.അനിൽകുമാർ വിഷയാവതരണം നടത്തും. നാളെ വൈകിട്ട് പ്രതിനിധി സമ്മേളന നഗരിയിൽ നിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL