SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

മാരാമൺ കൺവെൻഷൻ, ആസക്തികൾക്കെതിരെയുള്ള പോരാട്ടമാണ് ക്രൈസ്തവദൗത്യം

maramon

മാരാമൺ : 130ാമത് മാരാമൺ കൺവെൻഷന്റെ ലഹരി വിമോചന യോഗം റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനും മാർത്തോമ്മാ ലഹരി വിമോചന സമിതി പ്രസിഡന്റുമായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയി​ൽ നടന്നു. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടേൽ മുഖ്യസന്ദേശം നൽകി​. നാം ജീവിക്കുന്ന സമൂഹത്തിന്റെ ആശങ്കകൾ ഏറെ വർദ്ധിച്ചുവരുന്നു. ഇരുൾ നിറഞ്ഞ അനുഭവങ്ങളിൽ നിന്നും നന്മയുടെ സുവിശേഷത്തിന്റെ വാഹകരാകണം. ആസക്തികൾക്കെതിരെയുള്ള പോരാട്ടമാണ് ക്രൈസ്തവദൗത്യം. കുടുംബങ്ങളിലും സമൂഹങ്ങളിലും സംഭവിക്കേണ്ട രൂപാന്തരത്തെക്കുറിച്ചും ജീവിതം മറ്റുള്ളവർക്ക് പ്രയോജനകരമായി മാറ്റുന്നതിനെക്കുറിച്ചും ആഴമായ ദർശനങ്ങൾ മുഖ്യസന്ദേശത്തിലൂടെ മാർ റാഫേൽ തട്ടേൽ പങ്കിട്ടു.

എക്യുമെനിക്കൽ യോഗത്തിൽ ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ച. ആഗോള സഭാ കൗൺസിലിന്റെ ജനറൽ സെക്രട്ടറി റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ മുഖ്യസന്ദേശം നൽകി. മനുഷ്യജീവന്റെ വ്യഥകളിൽ ഒന്നിച്ച് നിന്ന് പോരാടുവാൻ സഭകൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ നാം നിശബ്ദ്ദരായിരുന്നാൽ സമൂഹത്തിൽ സഭകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടും എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

നിഖ്യാ സുന്നഹദോസിന്റെ 1700 ാം വാർഷികം ആഘോഷിക്കുന്ന ഈ നാളുകളിൽ സഭകൾ ഒന്നിച്ച് നിന്ന് ഒരു ശരീരമായി പ്രവർത്തിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ഡോ. ജെറി പിള്ളൈ അഭിപ്രായപ്പെട്ടു. ക്നാനായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് സമാപന പ്രാർത്ഥന നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL