
മാരാമൺ : കൺവൻഷൻ നഗറിൽ സ്ഥാപിച്ച പ്രാർത്ഥനാലയം ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ വിശ്വാസികൾക്കായി തുറന്നു കൊടുത്തു. കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്ന ആയിരങ്ങൾക്ക് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും വേദിയായി പ്രാർത്ഥനാലയം മാറട്ടെയെന്ന് മെത്രാപ്പൊലീത്ത ആശംസിച്ചു. കൺവെൻഷൻ നഗറിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സഞ്ചാര സെക്രട്ടറി റവ.ജിജി വർഗ്ഗീസ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാരായ തോമസ് കോശി, റ്റിജു എം.ജോർജ്ജ്, റവ.അരുൺ വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |