
ചെറുകോൽ : നിറുത്തലാക്കിയ റാന്നി - കീക്കൊഴൂർ - വാഴക്കുന്നം - കോഴഞ്ചേരി വഴി കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന് സി.പി.ഐ പുതമൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീഷ് ഉദ്ഘാടനം ചെയ്തു. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ബി ബിജു, കെ.ജി.സോമൻ, റിനു ജോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി.സോമൻ (സെക്രട്ടറി) തോമസ് കെ.തോമസ് (അസിസ്റ്റന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |