
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഭക്ഷ്യ മേളയിൽ പ്ലാവും ചക്കയും വേറിട്ട ചക്ക വിഭവങ്ങളും മൂല്യവർധിത ഉല്‍പ്പന്നങ്ങളുമായി തെങ്ങുംകാവ് ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ചക്കപ്പഴ ജ്യൂസ് മുതൽ കേക്ക് വരെ കൗതുക കാഴ്ചയായി. വരു.. നമുക്ക് പ്ലാവിൻ ചുവട്ടിലേക്ക് പോകാം... എന്ന സന്ദേശമെഴുതിയ ലഘുലേഖകളും വിദ്യാർത്ഥികൾ വിതരണം ചെയ്തു. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, പി.ടി.എ പ്രസിഡന്റ് വി.വിജയകുമാർ, രക്ഷിതാവ് സജിത്ത് കിഴവറ, അദ്ധ്യാപകരായ കവിത പീതാംബരൻ, ആർ.എസ്.രശ്മി, വി.ജി.രാജലക്ഷ്മി, ആർ.അദ്രിദേവ്, വി.ആർ.കൃഷ്ണനുണ്ണി, വൈഗ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |