SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

കലഞ്ഞൂർ പോത്തുപാറയിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ

f

കോന്നി : പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ പോത്തുപാറ കമ്പകത്തുംപച്ചയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിൽ കടുവയെ കണ്ടതായാണ് പ്രദേശവാസികളും ടാപ്പിംഗ് തൊഴിലാളികളും പറയുന്നത്. റബർ തോട്ടത്തിനുള്ളിൽ നിന്ന് കടുവ താഴേക്ക് ഇറങ്ങിവരുന്നത് കണ്ടതായി ടാപ്പിംഗ് തൊഴിലാളികളും കടയിൽ പോയി തിരികെവന്ന പ്രദേശവാസിയായ നന്ദുവും പറയുന്നു. തുടർന്ന് കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറിയുടെ നിർദേശപ്രകാരം പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്‌സും വനപാലകരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവ ഇറങ്ങിയതായുള്ള യാതൊരു സ്ഥിരീകരണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സ്വകാര്യ പാറമടയോട് ചേർന്നുകിടക്കുന്ന റബർ തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയുന്നത്. ഈ ഭാഗം ജനവാസ മേഖലയായതിനാൽ വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെയും രാത്രിയിലുമുള്ള ടാപ്പിംഗ് ജോലികൾ ഒഴിവാക്കണമെന്നും രാത്രിയിൽ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും വനപാലകർ പൊതു ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചു. ഇതിന് സമീപ പ്രദേശങ്ങളായ പോത്തുപാറ, ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവടങ്ങളിൽ നിന്ന് പുലിയെ കെണിവച്ച് പിടികൂടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL