
തിരുവല്ല : നിയോജകമണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 6.31കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. 2023-24ലെ സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പ്രഖ്യാപിച്ച 1,000 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
നിരണം പഞ്ചായത്തിലെ തോണ്ടപുറത്ത്- വാത്തുതറ- മണക്കുപടി റോഡ്–25ലക്ഷം, നിരണം വെസ്റ്റ് കൊമ്പങ്കേരി റോഡ്- 25ലക്ഷം, ചിറക്കൽപടി- മിത്രക്കേരി റോഡ്- 20ലക്ഷം, കണ്ണിശ്ശേരിപടി -മുട്ടേൽ പടി - 15ലക്ഷം, കടപ്ര ഗ്രാമപഞ്ചായത്തിലെ കോട്ടാത്തുപടി- ആലിൻചുവട്ടിൽ- 15ലക്ഷം, മേടേപടി കോയിച്ചിറ പടി– 20ലക്ഷം,നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വടശ്ശേരിൽപടി -നാലൊന്നിൽപടി – 30ലക്ഷം, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ശ്മശാനം റോഡ് –20ലക്ഷം. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കരി - കൂരിച്ചാൽ - 20ലക്ഷം, കൂരിച്ചാൽ -മേപ്രാൽ –25ലക്ഷം
കുറ്റൂർ പഞ്ചായത്തിലെ നല്ലൂർസ്ഥാനം-സ്രാമ്പിയിൽ റോഡ് -15ലക്ഷം, പൊട്ടൻമല ക്ഷേത്രം- മമ്പറമ്പിൽ റോഡ്- 20ലക്ഷം, പള്ളിമല വളവിൽ- വരട്ടാർറോഡ്–15ലക്ഷം, കവിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നിലം ഈട്ടിക്കൽ പടി റോഡ് –18ലക്ഷം. കുന്നന്താനം പഞ്ചായത്തിലെ തോട്ടപ്പടി മൈലമൺ റോഡ്– 25ലക്ഷം, പാറാങ്കൽ വെങ്കോട്ട റോഡ് – 20ലക്ഷം, അമ്പലംപടി- ഒട്ടികക്കുഴി- നടയ്ക്കൽ- 20ലക്ഷം, പോളയിൽ പടി– മുണ്ടുകണ്ടം- 15ലക്ഷം, കല്ലൂപ്പാറ പഞ്ചായത്തിലെ ഐക്കരപ്പടി- ചെറുമത റോഡ് – 20ലക്ഷം, ഇല്ലത്ത്പടി-കുറ്റപൂവം– 20ലക്ഷം, തിരുവല്ല നഗരസഭയിലെ പുതിയ ചെയർമാൻ റോഡ് – 15ലക്ഷം, ഷാപ്പുപടി- പാലക്കോട്ട തെക്കേവഴി റോഡ്- 15ലക്ഷം ,മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ കീഴ് വായ്പൂർ - പൗവ്വത്തിൽ പടി റോഡ് – 45ലക്ഷം, ഒരുപ്രാമണ്ണിൽപടി -പള്ളിപ്പടി റോഡ്– 18ലക്ഷം, മന്നത്ത്പടി- പള്ളിക്കടവ് റോഡ്– 15ലക്ഷം, കുഞ്ഞചേരിൽ -കണ്ണന്താനം - സമരമുക്ക് റോഡ് – 15ലക്ഷം.
ആനിക്കാട് ഗ്രാമപഞ്ചായത്തിലെ കുരുന്നപ്പുഴ- മാരിക്കൽ- 20ലക്ഷം, നൂറോമ്മാവ്- കൂട്ടുങ്കൽ മച്ചിയാനി റോഡ്– 20ലക്ഷം., പുറമറ്റം ഗ്രാമപഞ്ചായത്തിലെ കല്ലുപാലം മുണ്ടുമണ്ണിൽ പടി– 45ലക്ഷം, കോഴിമുള്ളിൽ പടി -ആയുർവേദ ഡിസ്പൻസറി- പൈങ്ങലോടി റോഡ് – 20ലക്ഷം എന്നിവയ്ക്കാണ് അനുമതി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |