
ശബരിമല: ശബരിമലയിലെ പൂജകൾക്ക് ആവശ്യമായ പൂക്കൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവഹരിതം പദ്ധതി തുടങ്ങി.സന്നിധാനത്താണ് പൂന്തോട്ടം തയ്യാറാക്കുന്നത്. 2021ൽ പാണ്ടിത്താവളത്തിന് സമീപം അര ഏക്കറിൽ തുടങ്ങിയ ശബരി നന്ദനം പൂന്തോട്ടത്തിന് പുറമേയാണിത്.
തെറ്റിയും അരളിയും മുല്ലയും ശംഖുപുഷ്പവും ഉൾപ്പടെ ഇവിടെ നിന്ന് പൂജയ്ക്കെടുത്തിരുന്നു. അരളി പൂക്കളിൽ വിഷാംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അരളിച്ചെടികൾ പിന്നീട് വെട്ടിക്കളഞ്ഞു.
വന്യജീവികൾ കയറാത്ത തരത്തിൽ വേലി നിർമ്മിച്ച് ചെടികൾക്ക് പൈപ്പുവഴി വെള്ളം എത്തുന്ന തരത്തിലാണ് പുതിയ തോട്ടം . തൃശൂർ സ്വദേശി ഐശ്വര്യ സുരേഷ് എന്ന ഭക്തനാണ് ചെടികൾ എത്തിച്ച് തോട്ടം ഒരുക്കി പരിപാലിക്കുന്നത്. ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി, മുല്ല തുടങ്ങിയ 2000ൽപരം പൂച്ചെടികളാണ് നട്ടുപിടിപ്പിച്ചത്. 45 ദിവസംകൊണ്ട് പൂവിടും .
പദ്ധതിയുടെ ഉദ്ഘാടനം ചെടി നട്ടുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.പി.എസ് പ്രശാന്ത് നിർവഹിച്ചു. ബോർഡ് അംഗം അഡ്വ.എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |