പത്തനംതിട്ട: സർക്കാർ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടം ജൈവവളമാക്കുന്ന പത്തനംതിട്ട നഗരസഭയുടെ ഫുഡ് സ്കേപ്പിംഗ് പദ്ധതി ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം ഇങ്ങനെയാരു പദ്ധതി തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ പത്തനംതിട്ട കളക്ടറേറ്റ്,എസ്.പി ഓഫീസ്,മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷണാവശിഷ്ടം ശേഖരിക്കുന്നത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ ഓഫീസുകളിലെത്തി ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കും. ഇത് അവിടെയുള്ള പോർട്ടബിൾ ബയോബിന്നുകളിൽ നിക്ഷേപിക്കും.പുഴുആകാത്തതും ദുർഗന്ധരഹിതവുമായ ബയോക്ലീൻ ഇനോക്കുലം വിരിച്ച പോർട്ടബിൾ ബയോ ബിന്നുകളാണിവ. അടച്ചുവച്ച ബയോബിന്നിലെ മാലിന്യം ഒന്നരമാസം കൊണ്ട് ജൈവവളമാകും. ഇത് അരിച്ച് പായ്ക്കറ്റുകളിലാക്കി പാം ബയോ ഗ്രീൻ മാന്വർ എന്ന പേരിൽ വിപണിയിലെത്തിക്കും.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് പദ്ധതി ആരംഭിച്ചത്. 15 ടൺ ജൈവവളം ഇതുവരെ നിർമ്മിച്ചു. ഇതിൽ 1.5 ടൺ വിറ്റഴിച്ചു. നഗരസഭയിലെ പൂന്തോട്ടങ്ങളിൽ വളം ഉപയോഗിച്ചു. കിലോയ്ക്ക് 20 രൂപയാണ് വില. ഇനോക്കുലമായും ഇത് ഉപയോഗിക്കാൻ കഴിയും. അതേസമയം,മാലിന്യം ശേഖരിക്കുന്ന ഓഫീസിലെ ഓരോ ജീവനക്കാരിൽ നിന്നും മാസംതോറും 30 രൂപ വീതം ഈടാക്കിയാണ് യൂസർഫീ നൽകുന്നത്.
മാലിന്യം സമ്പത്താക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
-അഡ്വ. ടി. സക്കീർ ഹുസൈൻ
(പത്തനംതിട്ട നഗരസഭ ചെയർമാൻ)
അഞ്ച് മാസം കൊണ്ട് ഉത്പാദിപ്പിച്ചത് 15 ടൺ ജൈവവളം
വിറ്രഴിച്ചത് 1.5 ടൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |