
അടൂർ : അടൂർ കരുവാറ്റ ഗവ.മോഡൽ എൽ.പി. സ്കൂളിൽ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്റ്റാഴ്സ് വർണ്ണക്കൂടാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. സ്കൂൾ വാർഷികാഘോഷം നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ സീരിയൽ താരം രമ്യാ മനോജ് ഉത്ഘാടനം ചെയ്തു. എ. ഇ. ഒ സീമാദാസ്, കൗൺസിലർ മഹേഷ് കുമാർ, ബി.പി.സി. ഷെഹീന, മുഫീദ ബീഗം, ക്രിസ്റ്റി ജോൺ, ഷീബ, ഹെഡ്മിസ്ട്രസ് ശ്രീജ എം.ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |