
റാന്നി: പുഴകളുടെയും നീർച്ചാലുകളുടെയും ജനകിയ വീണ്ടെടുക്കൽ "ഇനിഞാൻ ഒഴുകട്ടെ " മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിർbഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജി വർഗിസ്, പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ മനോജ് ജോർജ്, മനു മോഹൻ, അരുൺ ചന്ദ്രൻ, മേറ്റ് മണിമോൾ എന്നിവർ സംസാരിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 17 മന്ദമരുതി വട്ടാർക്കയം തോടാണ് പുനരുദ്ധാരണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |