
റാന്നി: മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന നവ ദർശന സംഗമം 23ന് 3.30ന് ഇട്ടിയപ്പാറ മാർ അത്തനാസിയോസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഭദ്രാസന അധിപൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. സാഹിത്യകാരൻ ഡോ.വിനിൽ പോൾ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ,ട്രഷറർ അനു ഫിലിപ്, ജനറൽ കൺവീനർ മനോജ് ജോർജ് എന്നിവർ അറിയിച്ചു. .വെച്ചൂച്ചിറ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകാംഗ മായ യുവ സംവിധായകൻ പ്രശാന്ത് ബി.മോളിക്കലിനെ അനുമോദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |