
കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 26ന് നടക്കും. രാവിലെ 6.15 ന് ഗണപതി ഹോമം 8 ന് ഭാഗവത പാരായണം, 10 ന് ക്ഷീരധാര, 10.30 ന് കലശപൂജ, 11.30 ന് ഉച്ചപൂജ, 12 ന് അന്നദാനം, 4 ന് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കുമ്പഴ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ അമ്മൻ കോവിലിൽ എത്തി ചെങ്ങറ ജംഗ്ഷൻ, നാടുകാണി വഴി തിരികെ ക്ഷേത്ര അങ്കണത്തിൽ സമാപിക്കും. 6 ന് അച്ചക്കണ്ണമലയ്ക്ക് മുറുക്കാൻ സമർപ്പണം, രാത്രി 8 ന് നൃത്താർച്ചന, 8.30ന് ധാര, 10 ന് നൃത്ത സംഗീത നാടകം, രാത്രി 11. 30 യാമപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |