SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

അരുവാപ്പുലത്തിന് സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം ഓമല്ലൂരിന്

award

പത്തനംതിട്ട : ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023 - 24 വർഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകൾക്കാണ് സ്വരാജ് ട്രോഫി നൽകുന്നത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂർ ഗ്രാമപഞ്ചായത്ത് നേടി. തുടർച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. കൊടുമൺ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനത്തെത്തി. തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്‌കാര പ്രഖ്യാപനം നടത്തി.

അരുവാപ്പുലത്തിന്റെ നേട്ടം

8.65 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ. സംസ്ഥാനത്തെ ആദ്യത്തെ കർഷക കഫെ, അരുവാപ്പുലം ചില്ലീസ് എന്ന പേരിൽ മുളകുപൊടി, വയോജന ക്ലബ്ബുകൾ,സംസാര വൈകല്യമുള്ള കുഞ്ഞുങ്ങൾക്കായുള്ള സ്പീച് തെറാപ്പി ബി ദ സൗണ്ട്, ഫ്രൂട്ട് വില്ലേജ് പദ്ധതി, ന്യുട്രി ട്രൈബ് പദ്ധതി, ഭിന്നശേഷിക്കാർക്കായ വിനോദ യാത്ര സന്തോഷയാനം, മുട്ട, പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത.

നൂറിലധികം ലൈഫ് വീടുകൾ, ക്ലീൻ അരുവാപ്പുലം പദ്ധതി, എല്ലാ വീട്ടിലും ബയോബിൻ, എല്ലാ വാർഡിലും മിനി എം.സി.എഫ്, കെട്ടിട നികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി എന്നിവ 100 ശതമാനം പിരിച്ചെടുക്കാൻ സാധിച്ചത്.

പൊതുജനങ്ങൾ ഭരണസമിതിയിൽ അർപ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനായി ജനപ്രതിനിധികളും, ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകരും കൂട്ടായി യത്‌നിച്ചതിന്റെ ഫലമാണിത്.

രേഷ്മ മറിയം റോയി

പ്രസിഡന്റ്

ഓമല്ലൂരിന്റെ മികവ്

1.തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി

2.കാലിത്തൊഴുത്തുകൾ തീറ്റപുൽക്കൃഷി എന്നിവ നടപ്പിലാക്കി

3.കിണർ റിചാർജുകൾ നടപ്പിലാക്കി.

4. ഓമല്ലൂർ മാർക്കറ്റിൽ വലിയ കമ്പോസ്റ്റ് സംവിധാനം നിർമിച്ചു.

5. പൊതുകുളങ്ങൾ, തോടുകൾ എന്നിവ സംരക്ഷിച്ചു.

6. തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു വീടുകളിൽ നട്ടു നൽകി

7. 2960 മീറ്റർ റോഡുകൾ കോൺക്രീറ്റ് ചെയ്തു.

8. ആകെ തൊഴിൽദിനങ്ങൾ 178387.

9. ആകെ 100 ദിവസം 1015

10. ആകെ ചെലവഴിച്ച തുക : 9 കോടി 55 ലക്ഷം രൂപ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2022- 23 വർഷത്തെ പ്രവർത്തന മികവിനാണ് പുരസ്‌കാരം. തൊഴിലുറപ്പ് പ്രവർത്തകരിൽ 70 ശതമാനത്തിന് മുകളിൽ 100 ദിവസം പൂർത്തീകരിച്ചു. ശരാശരി തൊഴിൽ ദിനം 83 ന് മുകളിൽ ആണ്.

അഡ്വ. ജോൺസൺ വിളവിനാൽ

പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL