
സീതത്തോട് : മാലിന്യമുക്ത നവകരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് നിർവഹിച്ചു. പുഴകൾ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓർമിപ്പിക്കാനും അവരിൽ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളർത്തുവാനും പദ്ധതി പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നീർച്ചാലുകളെ പൂർണമായി മാലിന്യ മുക്തമാക്കി തുടർമലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷയായി. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ലക്ഷ്മി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, സുനി എബ്രഹാം, ശ്യാമള ഉദയഭാനു, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |