
പത്തനംതിട്ട: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഫോർ ദ ഇന്റലക്ച്വലി ഡിസേബിൾഡ്, പേരന്റ്സ് അസോസിയേഷൻ ഓഫ് ഇന്റെലക്ചലി ഡിസേബിൾഡ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ 19ന് സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകുന്ന സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രായപരിധി 23 വയസാണ്. കേരള സർക്കാർ അംഗീകാരം നൽകി ഗ്രാന്റ് നൽകുന്ന സ്‌പെഷ്യൽ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ പ്രായപരിധി 18ൽ നിന്ന് 23 വയസായി പുനർനിശ്ചയിക്കണം. നിരാമയ ഇൻഷുറൻസ് പ്രീമിയം മുമ്പ് കേരള സർക്കാർ അടച്ചിരുന്നത് നിറുത്തലാക്കിയ തീരുമാനം പിൻവലിച്ച് ഇൻഷുറൻസ് പ്രീമിയം സംസ്ഥാന സർക്കാർ അടയ്ക്കാൻ തയ്യാറാകണം. വാർത്താസമ്മേളനത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളായ ലത രാജേഷ്, റിജി തുളസീധരൻ, ബിജു മോൻ.പി.ഒ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |