
അടൂർ : കൊവിഡ് കാലത്ത് മുടങ്ങിയ കടമ്പനാട് - പന്തളം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഏറത്ത് ലോക്കൽ കമ്മിറ്റി അടൂർ എ.ടി.ഒ.യ്ക്ക് നിവേദനം നൽകി. രാവിലെ 7ന് ശേഷമുള്ള ഈ റൂട്ടിലൂടെയുള്ള കെ.കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസ് പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്നു. രാവിലെ ജോലിക്കു പോകുന്നവരും വിദ്യാർത്ഥികളുമൊക്കെ മുൻപ് ആശ്രയിച്ചിരുന്നത് ഈ ബസിനെയായിരുന്നു . സി.പി.ഐ ഏറത്ത് ലോക്കൽ സെക്രട്ടറി രാജേഷ് മണക്കാല ,യോഹന്നാൻ കരിപ്പേലിൽ , സദാശിവൻ ,അനിൽ മണക്കാല ,പ്രസന്നൻ എന്നിവരുൾപ്പെട്ട സംഘമാണ് എ.ടി.ഒ യ്ക്ക് നിവേദനം കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |