
പന്തളം: നാടിന്റെ വികസനപ്രക്രിയയിൽ കൂടുതൽ പ്രാധാന്യം ഉത്പാദന മേഖലയ്ക്കു നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ലാലി ജോൺ, പോൾ രാജൻ, രേഖാ അനിൽ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, ജോൺസൺ ഉള്ളന്നൂർ, സന്തോഷ് കുമാർ, സജികുമാർ, റോണി സക്കറിയ, പിങ്കി ശ്രീധർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |